വിഴിഞ്ഞം: വാഴമുട്ടം ഗവണ്മെന്റ് ഹൈസ്ക്കൂള് ആഡിറ്റോറിയത്തില്‍ ചിത്രരചനാ പ്രദര്‍ശനവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടന്നു. സ്റ്റുഡന്റ്സ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിഴിഞ്ഞം സി.ഐ എന്‍.ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് വി.അനിത അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരന്മാരായ കോവളം എന്‍, കെ.സുനു, രാജന്തിരുമല, ചിത്രരചനാമത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. സ്കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ്പിസി വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പുതുവസ്ത്രങ്ങളും വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു.റ്റി, വനിതാ പോലീസ് ഓഫീസര്‍ വിജിത, സ്കൂള്‍ അദ്ധ്യാപകരായ സന്തോഷ്, ജയശ്രീ, ഷജീര്‍, ഷാജി, തങ്കരാജ്, സോമചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: