കഞ്ചാവുമായി യുവാവ് പിടിയില്‍

Friday 6 October 2017 2:26 pm IST

നെയ്യാറ്റിന്‍കര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അരകിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കൊല്ലം മയ്യനാട് തവളക്കുഴി ബേബി സദനത്തില്‍ ജിജോ (21) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടുകൂടി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. മധുരയില്‍നിന്നും കൊല്ലം , കൊട്ടിയം എന്നീ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ട് പോയതാണ് പിടികൂടിയ കഞ്ചാവ്. മധുരയില്‍ നിന്നും 5000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് 13000 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്താന്‍ കഴിയുമെന്ന് പ്രതി പറഞ്ഞു. എക്‌സൈസ് സിഐ സുഭാഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഗിരീഷ്, ബൈജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നജിമുദ്ദീന്‍, രതീഷ്, സുനില്‍ജോസ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.