പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം

Friday 6 October 2017 4:00 pm IST

  ന്യൂദല്‍ഹി: പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിരിക്കുന്ന ഉപഭോക്താക്കള്‍ ഈ വര്‍ഷം ഡിസംബര്‍ 31ന് മുന്‍പായി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ധനമന്ത്രാലയം നാല് വ്യത്യസ്ത വിജ്ഞാപനങ്ങളാണ് ഇക്കാര്യത്തില്‍ പുറത്തിറക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളും ഈ പരിധിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.