പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഫെബ്രുവരി 6 മുതല്‍ 9 വരെ പെരുങ്കളിയാട്ടം നടക്കും. ഇതിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി ഓഫീസ് നാളെ പകല്‍ 2 മണിക്ക് പികരുണാകരന് എംപി ഉദ്ഘാടനം ചെയ്യും. ഇ.കെ.പൊതുവാള് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയാകും. എ.കെ.ഉണ്ണികൃഷ്ണന്, പോത്തേരകൃഷ്ണന്‍, രാജീവന് വടക്കേടത്ത്, പി.യു.രാജന്, വി.ബാലന്, ടി.വി.രജിത എന്നിവര്‍ സംസാരിക്കും. വി.നാരായണന് സ്വാഗതവും കെ.വി.ഗോപാലന് നന്ദിയും പറയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: