ന്യൂദല്‍ഹി: ദല്‍ഹി കൃഷ്ണ ഫൗണ്ടേഷന് ചാരിറ്റബിള്‍ സംഘടന ഏര്‍പ്പെടുത്തിയ രാഷ്ട്ര സേവാ പുരസ്ക്കാരം ഇന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു സമ്മാനിക്കും. പ്രമുഖ വാഗ്മിയും വിവേകാനന്ദാകേന്ദ്രം അദ്ധ്യക്ഷനുമായ പി. പരമേശ്വരനും, പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ എം എ. യൂസഫലിക്കുമാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുന്നത്. റാഫി മാര്‍ഗ്ഗിലെ മാവ്ലങ്കര് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 മണിക്കാണ് ചടങ്ങ്.
രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് രാഷ്ട്ര സേവാ പുരസ്ക്കാരം. ദല്‍ഹിയിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 30 കുട്ടികളുടെ ഒരു വര്‍ഷത്തെ സ്ക്കൂള് ഫീസും കൃഷ്ണാ ഫൗണ്ടേഷന് ചടങ്ങില്‍ സ്ക്കൂള് അധികാരികള്‍ക്ക് കൈമാറും. ചടങ്ങില്‍ ടി.കെ.എ.നായര്‍, ഓംചേരി എന്‍ എന്‍ പിള്ള, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ പി.ജെ കുര്യന്, കേന്ദ്ര സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ , ഒ രാജഗോപാല്‍ എംഎല്‍എ, ബാബു പണിക്കര്‍ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: