മംഗലാപുരം : ബിജെപി ന്യുനപക്ഷ മോര്‍ച്ച നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു. ഉള്ളാള്‍ മുക്കാച്ചേരി സ്വദേശിയും ബിജെപി മണ്ഡലം കമ്മറ്റി അംഗവുമായ മുഹമ്മദ് സുബൈര്‍(40) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വൈകിട്ടാണ് സംഭവം. മുക്കഞ്ചേരി പള്ളിയില്‍ നമസ്ക്കാരം കഴിഞ്ഞിറങ്ങിയ സമയത്താണ് മുഖംമൂടി ധരിച്ചെത്തിയ മൂന്ന് നാലുപേര്‍ സുബൈറിനെ വടിവാള്ക്കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. രക്ഷിക്കാനെത്തിയ ഇല്ലിയാസി(50)ന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ ഇവരെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. ദക്ഷിണ കര്‍ണാടകയില്‍ കൊല്ലപ്പെടുന്ന 13-ാമത്തെ ദേശീയ പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകനാണ് സുബൈര്‍. മയക്ക്മരുന്ന് മാഫിയായുടെ ഭീഷണി സംബന്ധിച്ച് സുബൈര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല. കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: