മെഡിക്കല്‍ ഫീസ് താങ്ങാന്‍ കള്ളക്കടത്തുകാര്‍ക്കേ കഴിയൂ: അല്‍ഫോണ്‍സ് കണ്ണന്താനം

Friday 6 October 2017 7:09 pm IST

കൊച്ചി: ലക്ഷങ്ങള്‍ ഫീസ് നല്‍കി മെഡിക്കല്‍ വിദ്യാഭ്യാസം നേടാന്‍ കേരളത്തില്‍ കള്ളക്കടത്തുകാര്‍ക്കേ ഇന്ന് കഴിയൂയെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സിബിഎസ്ഇ പ്രിന്‍സിപ്പാള്‍മാരുടെ സംസ്ഥാന സമ്മേളനം കലൂര്‍ ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 75 ലക്ഷം രൂപ വേണം. എല്ലാ മാതാപിതാക്കള്‍ക്കും മക്കളെ ഡോക്ടറോ എഞ്ചിനീയറോ ആക്കണമെന്നാണ് ആഗ്രഹം. പണം മാത്രം ലക്ഷ്യമിട്ടാണിത്. പണംഏറ്റവും കൂടുതല്‍ കിട്ടുന്നത് ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കുമാണ്. കുട്ടികളെ അവരവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് കോഴ്‌സിനും ജോലിക്കും വിടുന്ന രീതിയല്ല ഇപ്പോള്‍. കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദീലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഫെഡറേഷന്‍ ഒാഫ് സഹോദയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ അവാര്‍ഡുകള്‍ നേടിയ പ്രിസിപ്പാള്‍മാരായ ഡോ. ദീപ ചന്ദ്രന്‍, എസ്. സുനിത്, രസിക ഭരതന്‍ എന്നിവരെ ആദരിച്ചു. വൈസ് പ്രസിഡന്റുമാരായ എന്‍. ജഗന്നാഥന്‍, സിജന്‍ ഊന്നുകല്ലേല്‍, ജോയിന്റ് സെക്രട്ടറിമാരായ ബെന്നി ജോര്‍ജ്, സൈലാസ് കെ. എബ്രഹാം, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.