കൊട്ടാരക്കര: തിരുമേനി ഡോക്ടര്‍ എന്ന ഡോ:എന്‍.എന്‍. മുരളി ബിജെപിയില്‍ ചേരും. കൊട്ടാരക്കര മണ്ഡലത്തിലെ മുന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സര്‍ജനുമായ ഡോ: മുരളി 15ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനില്‍ നിന്ന് ജനരക്ഷായാത്രയുടെ സ്വീകരണയോഗത്തില്‍ അംഗത്വം സ്വീകരിക്കും.
2006 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് രണ്ടാമതെത്തിയിരുന്നു. കേരളകോണ്‍ഗ്രസ് പിള്ള വിഭാഗം നേതാവായിരുന്നു.
പിള്ള എല്‍ഡിഎഫ് പക്ഷത്തേക്ക് പോയതോടെ പിള്ളയുമായി അകന്നു. മോദി അധികാരത്തിലേറിയതുമുതല്‍ രാഷ്ട്രത്തിന്റെ ഉന്നമനത്തിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തികളാണ് തന്നെ ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് മുരളി പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: