മഥുര: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ യമുന എക്സ്പ്രസ് ഹൈവെയില്‍ മോഹന്‍ ഭാഗവതിന്റെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാഗവത് അടക്കം ആര്‍ക്കും പരിക്കില്ല. മറ്റൊരു കാറില്‍ അദ്ദേഹം യാത്ര തുടര്‍ന്നു.
ന്യൂദല്‍ഹിയില്‍ നിന്ന് മഥുരയിലെ വൃന്ദാവനിലേക്കുള്ള യാത്രയിലായിരുന്നു ഭാഗവത്. മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ പെട്ടെന്നു ബ്രേക്കിട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: