സ്വകാര്യ ബസ് ഓടയിലേക്ക് വീണ് എട്ട് പേര്‍ക്ക് പരിക്ക്

Friday 6 October 2017 8:27 pm IST

കോട്ടായി:സ്വകാര്യ ബസ് ഓടയിലേക്ക് വീണതിനെ തുടര്‍ന്ന് യാത്രക്കാരായ നാല് സ്‌കൂള്‍വിദ്യാര്‍ത്ഥികളുള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്ക്. ഇന്നലെ രാവിലെ കോട്ടായി പുളിനെല്ലിയില്‍ നിന്നും പാലക്കാട്ടേക്ക് വരികായായിരുന്ന സ്വകാര്യ ബസാണ് തിരുനെല്ലായി പാലത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. ബസിന്റെ പിന്‍വശത്തെ ആക്‌സിലൊടിഞ്ഞതുമൂലം നിയന്ത്രണം വിട്ടതാവാം അപകടകാരണമെന്നാണ് കരുതുന്നത്. നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത അഴുക്കുചാലിലേക്ക് ചെരിഞ്ഞ് നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവാകുകയായിരുന്നു. പാലക്കാട് നഗരത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളായ കൃപ, ശ്രീലക്ഷ്മി, ജയ, ജയകുമാര്‍ എന്നിവരെക്കൂടാതെ യാത്രക്കാരായ സുധീര്‍, ലത, സുധീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. യാത്രക്കാരെ കൂടാതെ ഡ്രൈവര്‍ രതീഷ്, കണ്ടക്ടര്‍ ഷിജുമോന്‍ എന്നിവര്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. ഓഫീസ് സ്‌കൂള്‍ സമയമായതിനാലും നിറയെ യാത്രക്കാരുണ്ടായിരുന്നതിനാല്‍ ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരപകടമാണ് തലനാരിഴക്ക് വഴിമാറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.