കണ്ണൂര്‍: എത്യോപ്യന്‍, തന്‍സാനിയന്‍, മണിപ്പൂരി കലാകാരന്മാരുമായി ജംബോ സര്‍ക്കസ് ഇന്ന് മുതല്‍ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ പ്രദര്‍ശനമാരംഭിക്കും. കിടാനു അഷിനാഫി ടുമെ, അബ്രഹാം സക്കറിയാസ് ഹാഗോസ് എന്നീ എത്യോപ്യന്‍ കലാകാരന്മാര് ആജ്യമായാണ് കണ്ണൂരില്‍ സര്‍ക്കസ് അവതരിപ്പിക്കുന്നതെന്ന് ജംബോ സര്‍ക്കസ് പാര്‍ട്ണര്‍മാരായ അജയ് ശങ്കറും അശോക് ശങ്കറും പറഞ്ഞു. ആറംഗ ആഫ്രിക്കന്‍ കലാകാരന്മാരും സര്‍ക്കസില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഏറെ പ്രിയങ്കരമായ മൃഗങ്ങളുടെ കായിക പ്രകടനങ്ങളും സര്‍ക്കസില്‍ അരങ്ങേറും. ഇന്ന് വൈകുന്നേരം 7.30 ന് നടക്കുന്ന ചടങ്ങില്‍ പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത ദീപം തെളിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: