അടിമാലി: ഓടുന്ന ബസില്‍ നിന്ന് വീണ് യുവാവിന് പരിക്കേറ്റു. ആയിരമേക്കര്‍ പുത്തന്‍പുരക്കല്‍ അനീഷ് ശശി(27)ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ അടിമാലി ആയിരമേക്കറില്‍ വച്ചാണ് അപകടം.
അടിമാലി പണിക്കന്‍കുടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന പി.എന്‍.എസ് ബസില്‍ നിന്നാണ് അനീഷ് വീണത്. അമിത വേഗത്തിലായിരുന്നു ബസ്. അനീഷിനെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: