കേളകം: കേന്ദ്ര ഗ്രാമവികസന മന്ത്രലയം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റജിസ്ട്രേഷന് ക്യാമ്പ് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് കേളകം പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു സൗജന്യപരിശീലനത്തോടൊപ്പം താമസം, ഭക്ഷണം ,യൂണിഫോം, മറ്റു പഠനസാമഗ്രികള്‍ എന്നിവ സൗജന്യമായി ലഭിക്കും. എസ്സി എസ്ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ വേതനനിരക്കില്‍ ജോലിയും ലഭിക്കും. ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പു പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഐടിഇഎസ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അണെബിള്ഡ് സര്‍വിസ്, ബിപി ഒ, റീറ്റെയ്ല്‍ മാനേജ്മന്റ് എന്നി കോഴ്സുകളില്‍ പ്ലസ് ടു യോഗ്യതയും ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് എന്നിവയിലേക്ക് എസ്എസ്എല്‍സി യോഗ്യതയുമുള്ളവക്ക് രജിസ്ട്രേഷന് ക്യാമ്പില്‍ അപേക്ഷിക്കാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക: