കണ്ണൂര്‍: ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള ചങ്ങാതി സാക്ഷരതാ പരിപാടിക്ക് തുടക്കമായി. പഞ്ചായത്തിലെ താമസക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് സര്‍വെക്ക് തുടക്കമിട്ട് കെ.എം.ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളിയായ ഉഷ മഹേശ്വരിയില്‍ നിന്നുമാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. ചങ്ങാതി പദ്ധതി നടപ്പാക്കുന്ന ജില്ലയിലെ ആദ്യത്തെ തദ്ദേശ സ്ഥാപനമാണ് ചിറക്കല്‍ ഗ്രാമപഞ്ചായത്ത്.
സംസ്ഥാന സാക്ഷരതാ മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മലയാള ഭാഷാ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം വിവിധ മേഖലയില്‍ അവര്‍ നേരിടുന്ന ചൂഷണത്തെക്കുറിച്ച് അറിവ് നല്‍കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.സോമന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.സി.ജിഷ, അംഗങ്ങളായ കെ.രമേശന്, സി.പി.ജലാലുദ്ദീന്‍, സാക്ഷരതാ മിഷന് അസി കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് പി.ശ്രീനിവാസന്, റിസോഴ്സ് പേഴ്സണ്‍ പി.സോമന്, പ്രേരക്മാരായ പി.ഷീമ, പി.ഷജിത, കെ.നിര്‍മ്മല, ടി.ഷൈനി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: