അടിമാലി: ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ അമ്മക്കും മകള്‍ക്കും പരിക്കേറ്റു. വെളളത്തൂവല്‍ മുണ്ടക്കല്‍ ജസി(46) മകള്‍ അഞ്ജലി(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ എട്ട് മണിയോടെ കല്ലാര്‍ക്കുട്ടിയില്‍ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരെയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: