കണ്ണൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം കയ്യംതടത്ത് പ്രവര്‍ത്തിക്കുന്ന ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്ലസ് വണ്‍, പ്ലസ് വണ്‍ ടു സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 അധ്യയനവര്‍ഷം മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നതിന് താല്പര്യവും സന്നദ്ധതയുമുളള പ്രവേശന പരീക്ഷാ പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുളള ഏജന്‍സികള്‍, വൈദഗ്ധ്യമുളള പ്രൊഫസര്‍മാര്‍, ലക്ചറര്മാര് മറ്റു വിദഗ്ധരായ അധ്യാപകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 600 മണിക്കൂറാണ് പരിശീലനം നല്‍കേണ്ടത്. മണിക്കൂറിന് 550 രൂപ നിരക്കില്‍ ഹോണറേറിയം ലഭിക്കും. എന്‍ട്രന്‍സ് പരിശീലന രംഗത്തുളള മുന്‍പരിചയം, ഫാക്കല്‍റ്റിയുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കിയ അപേക്ഷ 13 ന് വൈകിട്ട് 5 മണിക്കകം സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, പട്ടുവം, അരിയില്‍(പി ഒ), കണ്ണൂര്‍ 670143 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 04602 203020.
പ്രതികരിക്കാൻ ഇവിടെ എഴുതുക: