കണ്ണൂര്‍: കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴിലെ വീവേഴ്സ് സര്‍വീസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരോട് ഹാന്‍ഡ്ലൂം ക്ലസ്റ്ററിലെ നെയ്ത്തുകാര്ക്കായി ഒക്ടോബര്‍ ഒമ്പതിന് രാവിലെ 10 മണിക്ക് ഹസ്തകല സഹ്യോഗ് ശിവിര്‍ ക്യാമ്പ് നടത്തുന്നു. പി.കെ.ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിക്കും. മുദ്ര ലോണ്‍, യാണ് പാസ്ബുക്ക്, കോമണ്‍ സര്‍വീസ് സെന്റര്‍, ഇഗ്നോ, ഓപണ്‍ സ്കൂള്‍ കോഴ്സുകള്‍, ഹാന്‍ഡ്ലൂം മേഖലയിലെ വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ച് ക്ലാസുകളുണ്ടാവും.
ഖാദി-ഓണം ബക്രീദ് മേള: നറുക്കെടുപ്പ് ഫലം
കണ്ണൂര്‍: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് 2017ലെ ഖാദി-ഓണം ബക്രീദ് മേളയോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനം (10 സ്വര്‍ണനാണയം): 571346 (തിരുവനന്തപുരം), രണ്ടാം സമ്മാനം (അഞ്ച് സ്വര്‍ണനാണയം വീതം): 526736 (എറണാകുളം), 718538 (തൃശൂര്‍), മൂന്നാം സമ്മാനം (ഓരോ ജില്ലയിലും ഓരോ സ്വര്‍ണനാണയം വീതം): കണ്ണൂര്‍-165832, 127982.
പ്രതികരിക്കാൻ ഇവിടെ എഴുതുക: