കണ്ണൂര്‍: പള്ളിക്കുന്ന് പ്രശാന്തി റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെ കണ്ണൂര്‍ കോര്പ്പറേഷന് പരിധിയിലുള്ള കാന്‍സറിനെ അറിയാന്‍-അകറ്റാന്‍-കാഴ്പ്പെടുത്താന് എന്ന വിഷയത്തെ ആധാരമാക്കി നാളെ വൈകുന്നേരം 3 മണിക്ക് പള്ളിക്കുന്ന് രാധാവിലാസം സ്കൂളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തും. ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്യും. വിനോദ് കുമാര്‍ അധ്യക്ഷത വഹിക്കും. ഡി.കൃഷ്ണനാഥ പൈ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: