കൂടിക്കാഴ്ച 13 ന്

Friday 6 October 2017 9:22 pm IST

കണ്ണൂര്‍: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു പി സ്‌കൂള്‍ അസിസ്റ്റന്റ്(മലയാളം മീഡിയം-തസ്തികമാറ്റം വഴി) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച ഉദേ്യാഗാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഒക്‌ടോബര്‍ 13 ന് പി എസ് സി എറണാകുളം റീജിയണല്‍ ഓഫീസില്‍ നടത്തും. വ്യക്തിഗത മെമ്മോ അയച്ചിട്ടുണ്ട്. ഉദേ്യാഗാര്‍ത്ഥികള്‍ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം രാവിലെ 7.30 മണിക്ക് എറണാകുളം റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. വ്യക്തിഗത മെമ്മോ 11 നകം ലഭിക്കാത്തവര്‍ പിഎസ്‌സി കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700482.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.