ഇരിട്ടി: അധിനിവേശ മാധ്യമകുത്തകകള്ക്കെതിരെ കേബിള്‍ ടിവി ഓപ്പറേറ്റിവ് അസോസിയേഷന് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിട്ടി മേഖലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അന്യായമായി ഏഷ്യാനെറ്റ്, സ്റ്റാര്‍ ചാനലുകളുടെ വര്‍ദ്ധിപ്പിച്ച നിരക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട അസ്സോസ്സിയേഷന്‍ അംഗങ്ങള്‍ മാര്‍ച്ചിന് ശേഷം ഇരിട്ടി ടൗണില്‍ മര്‍ഡോക്കിന്റെ കോലവും കത്തിച്ചു.
കെസിസിഎല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.പ്രമോദ്, സിഒഎ മേഖലാ പ്രസിഡന്റ് സി.ജെ.സോണി, മേഖലാ സെക്രട്ടറി സണ്ണി സെബാസ്റ്റിന്, എജെ നെറ്റ് എംഡി ജോയിക്കുട്ടി അബ്രഹാം, ബിനോയ് മാത്യു, ബോബി, ഷമീര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: