ആലപ്പുഴ: ജിഎസ്ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖലയ്ക്ക് മാന്യത കൈവന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് അഭിപ്രായപ്പെട്ടു.
അനധികൃതമായി ജനങ്ങളില്‍ നിന്നും നികുതി പിരിക്കുന്ന ഹോട്ടലുകളെ സംരക്ഷിക്കുകയില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ജയപാലന് പറഞ്ഞു. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദിലീപ് സി. മൂലയില്‍ അദ്ധ്യക്ഷനായി. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അബ്ദള്‍ റഹ്മാന്, ബിജുലാല്‍, എം.എന്‍. ബാബു, എസ്.കെ. നസീര്‍, വി. മുരളീധരന്, എം.എ. കരീം, ബഷീര്‍ ജിലാനി, സെയ്ഫുദീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: