കാരാളിപറമ്പ് സംഭവം: ആക്ഷന്‍ കമ്മറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Friday 6 October 2017 10:16 pm IST

മുക്കം: കൊടിയത്തൂര്‍ കാരാളിപറമ്പ് സ്വദേശി രമേശിനെ കുത്തി പരിക്കേല്‍പ്പിച്ച് കിണറില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മറ്റി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ബസ്സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് സ്‌റ്റേഷന് സമീപം പോലീസ് തടഞ്ഞു. സംഭവം നടന്ന്ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. നാട്ടുകാരുടെ ഭീതിയകറ്റാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. മാര്‍ച്ച് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ .പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി . റഹ്മത്തുള പരവരിയില്‍, കെ.വി. അബ്ദുറഹ്മാന്‍, മൂലയില്‍ ബാബു, കെ.ടി. മന്‍സൂര്‍, ബാബു പൊലുക്കുന്നത് സംസരിച്ചു. പ്രകടനത്തിന് വപ്പാട് ഉണ്ണി, എസ് കെ. സിദ്ദിഖ്, പി. വേലായുധന്‍, കെ.ജി. ഷൗക്കത്ത്, വി. വിനീഷ്, വി.പി. മുനീര്‍, മോഹന്‍ദാസ്, സജിത്ത്, ഉണിക്കുട്ടന്‍. ശ്രീശാന്ത് , അജ്മല്‍ ഷബാബ് നേതൃത്വം നല്‍കി.