കോട്ടയം: ആദര്‍ശ രാഷ്ട്രീയത്തെ നേരിടാന്‍ കഴിയാതെ സിപിഎം കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ആര്.എസ്. രാജീവ് പറഞ്ഞു.
ജനരക്ഷായാത്രയ്ക്ക് മുന്നോടിയായി യുവമോര്‍ച്ച കോട്ടയത്ത് നടത്തിയ വിളംബര പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിന്റെയും ജിഹാദി ഭീകരതയുടെയും കേന്ദ്രമായി കണ്ണൂര്‍ മാറി. കേരളത്തിലെമ്പാടും കമ്മ്യൂണിസ്റ്റ് ഭീകരവാദം തഴച്ചുവളരുന്നു. ഇതില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണ് ജനരക്ഷാ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന് അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ലാല്‍കൃഷ്ണ, രമ്യ, കെ.എസ്. ഗോപന്, സുബിന് ലാല്‍, മഹേഷ് ചന്ദ്രന്, ബി.വി. വിഘ്നേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്.എസ്. സമ്പത്ത് വിളംബര പദയാത്ര കുമാരനല്ലൂരില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍ ജാഥ ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: