പാലാ: മീസില്‍, റൂബെല്ലാ വാക്സിനേഷന് കുത്തിവെയ്പിനിടെ വിദ്യാര്‍ത്ഥികള്‍ ബോധരഹിരായെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കടനാട് സ്വദേശി സെബാസ്റ്റ്യന്‍ പുഴക്കരക്കെതിരെയാണ് മേലുകാവ് പോലീസ് കേസെടുത്തത്.
കുത്തിവെയ്പ് എടുത്തതിനെ തുടര്‍ന്ന് കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായി വീണെന്നും കുത്തിവയ്പെടുക്കരുത് എന്ന തരത്തിലുള്ള വ്യാജ വാര്‍ത്തയാണ് പ്രചരിച്ചത്. കടനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ആരോഗ്യവകുപ്പിനാണ് ഇവര്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് ആരോഗ്യവകുപ്പ് പോലീസിനെ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതിനെതിരെയുള്ള വകുപ്പിലാണ് കേസെടുത്തതെന്ന് എസ്ഐ ടി.കെ. സന്ദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: