കോട്ടയം: ക്ഷത്രിയ ക്ഷേമസഭ ജില്ലാ നേതൃസമ്മേളനവും വാര്‍ഷികവും നാളെ കുമാരനല്ലൂര്‍ ശാന്തിനിലയം തന്മയ മീഡിയ സെന്ററില്‍ നടക്കും. അനുഷ്ഠാന ആചാര്യന്മാരെ ആദരിക്കല്‍, കളരിപ്പയറ്റ്, പ്രമേയാവതരണം, വനിതാ സമ്മേളനം, വിദ്യാഭ്യാസ അവാര്‍ഡ് സ്കോളര്‍ഷിപ്പ് വിതരണം, കലാപരിപാടികള്‍, കരോക്കെ ഗാനമേള, വാര്‍ഷിക പൊതുസമ്മേളനം എന്നിയാണ് പരിപാടികള്‍. സമ്മേളനം ക്ഷത്രിയക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എന്‍. സുരേന്ദ്രനാഥ വര്‍മ്മ ഉദ്ഘാടനം ചെയ്യും.
എരുമേലി പേട്ടതുള്ളലില്‍ അമ്പലപ്പുഴ സംഘത്തെ നയിക്കുന്ന സമൂഹ പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍, ആറന്മുള ഭഗവാന് തിരുവോണ സദ്യയ്ക്കുളള വിഭവങ്ങള്‍ തിരുവോണത്തോണിയില്‍ എത്തിക്കുന്ന കുമാരനല്ലൂര്‍ മങ്ങാട്ട് നാരായണ ഭട്ടതിരി, ഉത്രാടക്കിഴി ലഭിക്കുന്ന കൊച്ചി രാജകുടുംബാംഗം വയസ്ക്കര രാജഭവന് സൗമ്യവതി തമ്പുരാട്ടി, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പാല്പായസം പാചകം ചെയ്യുന്ന മേല്‍ശാന്തി കെ.എസ്. സുരേഷ് നമ്പൂതിരി എന്നിവരെ പന്തളം വലിയരാജയുടെ പ്രതിനിധി പി. ജി. ശശികുമാര്‍ വര്‍മ്മ ആദരിക്കും. ബൈജു ഗുരുക്കള്‍ നയിക്കുന്ന പുതുപ്പള്ളി ജയ്ശങ്കര് കെജെവി കളരിസംഘത്തിന്റെ കളരിപ്പയറ്റും ഉണ്ടായിരിക്കും. യൂണിറ്റ് പ്രസിഡന്റ് പ്രഫ. വി.പി. സുകുമാരദേവ് അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: