കൂട്ടക്കവര്‍ച്ച അവസാന പ്രതിയും പിടിയില്‍

Saturday 7 October 2017 2:01 pm IST

കൊട്ടിയം:—മൈലക്കാട് റോഡിന് സമീപം ചെരുപ്പ് കച്ചവടം നടത്തിയിരുന്ന അന്യസംസ്ഥാന കച്ചവടക്കാരെ രാത്രി വെട്ടിപ്പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘത്തിലെ അവസാനത്തെ പ്രതിയും പിടിയിലായി. മയ്യനാട് കൈതപ്പുഴ വടക്കതില്‍ കൈതപ്പുഴ ഉണ്ണി എന്ന ബൈജു(37) ആണ് പോലീസ് പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതികളായ കാട്ടുണ്ണി എന്ന രഞ്ചിത്ത്, ശ്രീക്കുട്ടന്‍, ആദര്‍ശ്, വിഷ്ണു തുടങ്ങിയവര്‍ നേരത്തേ പിടിയിലായിരുന്നു. പോലീസിന് പിടികൊടുക്കാതെ കറങ്ങി നടന്ന ഇയാളെ മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വലയിലാക്കിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും ഇയാളെ പിടികൂടുക പോലീസിന് വളരെ ശ്രമകരമാക്കി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇയാള്‍ രാത്രികാലങ്ങളില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആക്രമണം നടത്തുന്നതാണ് രീതി. പോലീസ് എത്തുമ്പോള്‍ വളരെ വേഗത്തില്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്ന ഇയാളെ വളരെ തന്ത്രപരമായ നീക്കത്തിലാണ് അറസ്റ്റ് ചെയ്തത്. വളരെ ചെറുപ്രായത്തില്‍ തന്നെ മദ്യത്തിനും ലഹരിയ്ക്കും അടിമപ്പെട്ട ഇയാള്‍ക്കെതിരെ കൊല്ലം ഈസ്റ്റ്, ഇരവിപുരം, പരവൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടാ നിയമം എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ഡ് അിറയിച്ചു. കൊല്ലം സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസിപി ഷിഹാബുദ്ദീന്‍, ചാത്തന്നൂര്‍ എസിപി ജവഹര്‍ ജനാര്‍ദ്, കൊട്ടിയം ഇന്‍സ്‌പെക്ടര്‍ അജയനാഥ്, കൊല്ലം സിറ്റി ഷാഡോ എസ്‌ഐ വിപിന്‍കുമാര്‍, കൊട്ടിയം എസ്‌ഐ ബിജു, എഎസ്‌ഐ അഷറഫ് ഷാഡോ പോലീസുകാരായ ഹരിലാല്‍, വിനു, സീനു, മനു, സജു, മണികണ്ഠന്‍, പ്രശാന്ത്, രാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.