യുവാവ് അറസ്റ്റില്‍

Saturday 7 October 2017 2:26 pm IST

നെടുമങ്ങാട് : ഓട്ടോയില്‍ കറങ്ങിനടന്ന് സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ടാബ്‌ലെറ്റുകള്‍ വില്‍പ്പന നടത്തിയ മുട്ടത്തറ വള്ളക്കടവ് ചീലാന്തിമുക്ക് സ്വദേശി ഷംനാദിനെ നെടുമങ്ങാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്.ജി.അരവിന്ദും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 80 മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ടാബ്‌ലെറ്റുകളും ബ്രൂപ്രിനോഫിന്‍ ഇനത്തില്‍പ്പെട്ട ഇന്‍ജക്ഷന്‍ പൗഡറും ഇന്‍ജക്ഷന്‍ സിറിഞ്ചുകളും പിടിച്ചെടുത്തു. പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളില്‍ നിന്ന് ടാബ്‌ലറ്റുകള്‍ വാങ്ങാറുണ്ടായിരുന്നു. ദിവസങ്ങളായി എക്‌സൈസ് ഷാഡോ വിഭാഗം ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. റെയ്ഡില്‍ അസ്സിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍.മനോജ്, പ്രിവന്റീവ് ഓഫീസര്‍ എം.ബിജുലാല്‍, ബി.നവാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എസ്.സുജിത്, എന്‍.പി.കൃഷ്ണകുമാര്‍, അഭിലാഷ്.കെ എന്നിവര്‍ പങ്കെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.