തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്നു മോഷണം നടത്താന്‍ ശ്രമിച്ച പ്രതി ഫോര്‍ട്ട് പോലീസിന്റെ പിടിയില്‍. വിതുര കളിയിക്കല്‍ കുന്നുപുറം മഹേഷ്ഭവനില്‍ ഷിനു (30) വിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തത്. ഇന്നലെയാണ് സംഭവം. ഷിനു ക്ഷേത്രത്തില്‍ തൊഴാെനന്ന വ്യാജേന വന്നശേഷം കാണിക്കവഞ്ചിയില്‍ നിന്നു മോഷണം നടത്താന്‍ ശ്രമിക്കവെ ക്ഷേത്ര സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. ഇയാള്‍ മുമ്പും മോഷണ കേസില്‍ പ്രതിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: