ന്യൂദല്‍ഹി: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തോമസ് ചാണ്ടി കയ്യേറിയ കായല്‍ ഭൂമി തിരിച്ചു പിടിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ സര്‍വേ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
ആലപ്പുഴ സ്വദേശി ബി.കെ വിനോദാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കമുള്ളവരെ പ്രതിചേര്‍ത്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അതേസമയം തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങളില്‍ കളക്ടറുടെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അറിയിച്ചു.
പാരിസ്ഥിതിക പ്രാധാന്യമുള്ള റാംസാര്‍ മേഖലയിലാണ് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള മാര്‍ത്താണ്ഡം കായല്‍. ഇവിടെ സര്‍ക്കാര്‍ ഭൂമിയില്‍ മണ്ണിട്ട് നികത്തിയെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: