പാറശ്ശാല: നിക്ഷേപത്തട്ടിപ്പ് നടത്തിയ നിര്‍മ്മല്‍ കൃഷ്ണ ബാങ്കുടമ നിര്‍മ്മലന്റെ ഉടമസ്ഥതയിലുള്ള പളുകല്‍ മത്തംമ്പാലയിലുള്ള വീട്ടിലും സ്ഥാപനത്തിലും പോലീസ് പരിശോധന നടത്തി. നാഗര്‍കോവില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡി വൈഎസ്പി പാല് ദൂരെയുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്. കുന്നത്തുകാല്‍, കുനംമ്പന, പളുകല്‍ മത്തംപാല, ഇളംചിറ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലുമാണ് പരിശോധന നടത്തിയത്
മൊട്ടമൂട് ക്ഷേത്രത്തിലെ തിരുആഭരണങ്ങള്‍, മുഖം, മാല, മോതിരവും, ഇടപാടുകാര്‍ പണയം വച്ച ജുവലറി ആഭരണങ്ങളും ഇളഞ്ചിറ ബ്രാഞ്ചില്‍ നിന്നുംമേല്പ്പാല ബ്രാഞ്ചില്‍ നിന്നും 50 ലക്ഷം രൂപയോളം പിടിച്ചെടുത്തതായി പോലീസ്പറയുന്നു. രാവിലെ തുടങ്ങിയ പരിശോധന വൈകുന്നേരം വരെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: