സര്‍ജന്‍സ് ഓഫ് ഇന്ത്യ തുടര്‍ വിദ്യാഭ്യാസ പരിപാടി

Saturday 7 October 2017 2:36 pm IST

തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ, കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക തുടര്‍വിദ്യാഭ്യാസ പരിപാടി ഗോകുലം കാസിക്കോണ്‍ സിഎംഇ ഇന്നും നാളെയും ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ലക്ചര്‍ തീയറ്ററില്‍ നടത്തുന്നു. തെക്കേ ഇന്ത്യയിലെ പ്രമുഖ സര്‍ജറി പ്രൊഫസര്‍മാര്‍ ക്ലാസുകള്‍ നയിക്കുന്ന ഈ പരിപാടിയില്‍ ഇരുന്നൂറോളം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇന്ന് 10.30ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. സി.ജെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഡോ. കെ.കെ. മനോജന്‍ നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കേരള സര്‍ജിക്കല്‍ ജേര്‍ണലിന്റെ പുതിയ പതിപ്പ് പ്രകാശനം ചെയ്യും. ഡോ. മോഹന്‍ദാസ്, ഡോ. ആര്‍. ദയാനന്ദബാബു, ഡോ. രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.