മുംബൈ: വിഖ്യാത ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ കുന്ദന്‍ ഷാ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം.
ജാനേ ബൈ ദോ യാരോ (1983), കഭി ഹാന്‍ കഭി നാ (1993) എന്നിങ്ങനെ നിരവധി സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ദൂരദര്‍ശനിലെ ജനപ്രിയ പരമ്പരകളായ നുക്കഡ്, വാഗ്ലെ കി ദുനിയ എന്നിവയുടെ സംവിധായകനാണ്.
ജാനേ ഭി ദോ യാരോ എന്ന കന്നി ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പ്രീതി സിന്റ, സൈഫ് അലി ഖാന്, ചന്ദ്രചൂര്‍ സിങ് എന്നിവര്‍ അഭിനയിച്ച ക്യാ കഹേനായിരുന്നു ഷാ സംവിധാനം ചെയ്ത ഒരു ഹിറ്റ് ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: