ബംഗളൂരു: ബംഗളൂരുവിലെ സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. പ്രതി ചേര്‍ത്തതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജിയിലാണ് ബംഗളൂരു സിറ്റി സിവില്‍ ആന്റ് സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്.
4000 കോടിയുടെ സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്കി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി. സത്യം ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: