പട്ടികജാതി പ്രൊമോട്ടര്‍ നിയമനം

Saturday 7 October 2017 6:19 pm IST

കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒഴിവുളള പട്ടികജാതി പ്രൊമോട്ടര്‍ തസ്തികയിലേക്ക് നിശ്ചിതയോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീ-യുവാക്കളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. 18 നും 40 നും മധ്യേ പ്രായമുളള പ്രീഡിഗ്രിയോ പ്ലസ്ടുവോ പാസ്സായവരായിരിക്കണം അപേക്ഷകര്‍. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളള വര്‍ക്ക് മുന്‍ഗണന നല്‍കും. ഓരോ ജില്ലയിലെയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സിയും പ്രായപരിധി 50 വയസ്സും ആണ്. ഈ വിഭാഗത്തില്‍പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അഥവാ ടി സിയുടെ പകര്‍പ്പ് എന്നിവയും ഹാജരാക്കണം. താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 13ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലുളള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256162.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.