നെല്ലിക്കുന്ന് കോളനി റോഡിലെ തോട്ട്പാലം അപകടാവസ്ഥയില്‍

Saturday 7 October 2017 7:20 pm IST

കല്ലടിക്കോട്:ദേശീയപാത കരിമ്പ മുട്ടിക്കല്‍ കണ്ടം ജംഗ്ഷനില്‍ നിന്നും നെല്ലിക്കുന്ന് കോളനി റോഡിന് കുറുകെയുള്ള തോട്ട് പാലം അപകടാവസ്ഥയില്‍. കൈവരികള്‍ ഇല്ലാത്ത പാലത്തിന്റെ സ്ലാബ് വിള്ളുകയും അടിഭാഗത്തെ കെട്ട് ഇളകുകയും ചെയ്യുന്ന നിലയിലാണ്. നെല്ലിക്കുന്ന് ഭാഗത്തേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗമാണിത്. 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്കുള്ള വാഹനങ്ങളും വിദ്യാര്‍ത്ഥികളും കാല്‍നടക്കാരും ഈ വഴിയേയാണ് ആശ്രയിക്കുന്നത്. 30 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലത്തില്‍ കാര്യമായ അറ്റകുറ്റപണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പാലം വീതി കൂട്ടി പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.