ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

Saturday 7 October 2017 7:59 pm IST

പത്തനംതിട്ട: ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം 10,11,12 തീയതികളില്‍ റാന്നിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്തിന് പതാക ഘോഷയാത്ര അടൂര്‍ - തെങ്ങമത്തു നിന്നും കൊടിമര ഘോഷയാത്ര മല്ലപ്പള്ളി - ചുങ്കപ്പാറയില്‍ നിന്നും കപ്പിയുംകയറും റാന്നി മേഖലയില്‍ നിന്നുമെത്തിക്കും. ഘോഷയാത്ര ബ്ലോക്കുപടിയില്‍ സംഗമിച്ച് വൈകുന്നേരം അഞ്ചിന് ഇട്ടിയപ്പാറ ശശിധരനുണ്ണിത്താന്‍ നഗറിലെത്തും.കൊടിമരം നാട്ടല്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഫസലും പതാക ഉയര്‍ത്തല്‍ ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പും ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മം സംസ്ഥാന ട്രഷറര്‍ എ.വി. ജോസഫും നിര്‍വഹിക്കും. റാന്നി വലിയപാലം മുതല്‍ ഇട്ടിയപ്പാറ മിനര്‍വ ജംഗ്ഷന്‍ വരെയാണ് ദീപാലങ്കാരം. 11ന് പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറാര്‍ എ.വി. ജോസഫ് ഉദ്ഘാടനം ചെയ്യും. 12ന് ഉച്ചകഴിഞ്ഞ് 2.30ന് റാന്നി പെരുമ്പുഴയില്‍ നിന്നും പ്രകടനവും തുടര്‍ന്ന് ഇട്ടിയപ്പാറയില്‍ പൊതുസമ്മേളനവും നടക്കും. ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കുന്ന സമ്മേളനം മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് റഹിം കുഴിപ്പുറം മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ട്രഷറാര്‍ എ.വി. ജോസഫ്, ജില്ലാ പ്രസിഡന്റ് രാജന്‍ ഫിലിപ്പ്, ട്രഷറാര്‍ ഇ.ജെ. ജോബ്, വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, കണ്‍വീനര്‍ കുര്യന്‍ ജേക്കബ് കുറ്റിയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.