ആലപ്പുഴ: എല്ലാവര്ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി ജിഹാദി, മാര്‍ക്സിസ്റ്റ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജന രക്ഷായാത്രയുടെ പ്രചരണാര്‍ത്ഥം യുവമോര്‍ച്ച അമ്പലപ്പുഴയില്‍ ഇരുചക്രവാഹന റാലി നടത്തും.
ഇന്ന് മൂന്നിന് കച്ചേരിമുക്കില്‍ കുഞ്ചന്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിക്കുന്ന റാലി കളര്‍കോട് രാജാകേശവദാസ് സ്മൃതി മണ്ഡപത്തില്‍ അവസാനിക്കുമെന്ന് യുവമോര്‍ച്ച അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അറിയിച്ചു. ജന രക്ഷായാത്രയുടെ ഈ മാസം 13ന് നടക്കുന്ന ആലപ്പുഴ ജില്ലയിലെ സ്വീകരണ സമ്മേളനത്തിന് 250 വാളന്റിയര്‍മാരെ സജ്ജമാക്കാന്‍ തീരുമാനിച്ചു.
ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം ജന. സെക്രട്ടറി കെ. അനില്‍കുമാര്‍ ഉല്‍ഘാടനം ചെയതു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി. ആരോമല്‍ അദ്ധ്യക്ഷനായി. സുനീഷ് പുഷ്കരന് നിതിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: