ചെങ്ങന്നൂര്‍: രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചെങ്ങന്നൂര്‍ – ഏറ്റുമാനൂര്‍ റോഡിന്റെ പണികള്‍ നവംബറില്‍ പൂര്‍ത്തിയാകും. 293.58 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ 2014 ലാണ് തുടങ്ങിയത്. 45 കിലോമീറ്റര്‍ പാതയ്ക്ക് 36 മാസമാണ് നിര്‍മ്മാണ കാലാവധി.
കരാര്‍ പ്രകാരം നവംബര്‍ 25ന് കാലാവധി അവസാനിക്കും. ചെങ്ങന്നൂര്‍ – തിരുവല്ല റോഡിലെ കുറ്റൂര്‍ പാലത്തിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ചെങ്ങന്നൂര്‍ – ഏറ്റുമാനൂര്‍ പാതയിലെ പ്രധാന പണികള്‍ പൂര്‍ത്തിയാകും.
10 മുതല്‍ 14 മീറ്റര്‍ വരെ വീതിയിലാണ് റോഡിന്റെ നിര്‍മ്മാണം. ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം ബേക്കര്‍ ജങ്ഷന് എന്നിവിടങ്ങളില്‍ റോഡിന് 12 മുതല്‍ 14 മീറ്റര്‍ വരെ വീതിയുണ്ട്. പഴയ റോഡില്‍ നൂറോളം കലുങ്കുകള്‍ ഉണ്ടെന്നായിരുന്നു കണക്ക്. ഇതില്‍ 70 കലുങ്കുകള്‍ പുതുതായി നിര്‍മ്മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: