പൂര്‍ണ്ണമായും മെയ്ക്ക് ഇന്‍ ഇന്ത്യ കോച്ച് പുറത്തിറക്കി

Saturday 7 October 2017 10:25 pm IST

ന്യൂദല്‍ഹി: പൂര്‍ണ്ണമായും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മ്മിച്ച കോച്ചുകള്‍ പുറത്തിറക്കി. ഇതിന്റെ മുഴുവന്‍ ഘടകഭാഗങ്ങളും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്. ചെന്നൈയിലെ പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിര്‍മ്മിച്ചവ. ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ച എല്‍എച്ച്ബി കോച്ചുകളാണിവ. 1995ല്‍ എല്‍എച്ച്ബി കോച്ചുകള്‍ നിര്‍മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ജര്‍മ്മനിയില്‍ നിന്ന് ഇന്ത്യ വരുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് കോച്ചുകള്‍ക്കാവശ്യമുള്ള ചില സാധനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിക്കുകയും ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ എല്ലാം ഇന്ത്യയില്‍ തന്നെ നിര്‍മിച്ചു. ട്രെയിന്‍ 2018 എന്ന പേരില്‍ റെയില്‍വേ പുതിയ ഐസിഎഫ് നിര്‍മാണ പദ്ധതിക്ക് ഇതിനോടകം തന്നെ തുടക്കമിട്ടതായും കൂട്ടിച്ചേര്‍ത്തു. പുതിയ കോച്ചുകള്‍ ആദ്യം പടിഞ്ഞാറന്‍ റെയില്‍വേയ്ക്ക് നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.