മുണ്ടക്കയം: പിന്നോക്ക വിഭാഗക്കാരിയായ പത്തൊന്‍പതുകാരി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ നാല് യുവാക്കളെ പോലീസ് അറസറ്റ് ചെയ്തു.
പെരിങ്ങളം ഓഴാങ്ങല് എം.അനീഷ്(28) ബന്ധുവായ ഓഴാങ്ങല് എസ്.അനീഷ്(33), സുഹൃത്തുക്കളായ കുളത്തുങ്കല്‍ കണ്ണന്(19), മൂന്നിലവ് കാനവരക്കല്‍ കെ.യു അനൂപ്(24) എന്നിവരെയാണ് പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. മുണ്ടക്കയം ഏന്തയാര്‍ സ്വദേശിനിയായ യുവതിയെയാണ് കാമുകനും കൂട്ടുകാരും ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയും അനീഷുമായി ഒരുമാസത്തിലേറെയായി ഫോണിലൂടെ സംസാരിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 30ന് കാമുകനായ അനീഷ് പെണ്‍കുട്ടിയെ പെരിങ്ങളത്ത് കൊണ്ടുപോയി പീഡിപ്പിച്ചു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സുഹൃത്ത് അനൂപ് ഫോണിലുടെ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീക്ഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്താകുന്നത്. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിയുള്ളതിനാല്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍, സി.ഐ ഷാജു ജോസ്, എസ്.ഐ അനൂപ് ജോസ്, എ.എസ്.ഐമാരായ ഷംസുദ്ദീന്, പോള്‍ മാത്യു, സന്തോഷ്, സി.പി.ഒമാരായ ബെന്നി ജേക്കബ്, ജോബി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: