പാലാ: പാലാ നഗരസഭാ മൃഗാശുപത്രിയോടനുബന്ധിച്ച് നിര്‍മ്മിച്ച ആധുനിക നിലവാരത്തിലുള്ള ഓപ്പറേഷന് തിയേറ്ററിന്റെ ഉദ്ഘാടനം ജോസ്.കെ. മാണി എംപി നിര്‍വ്വഹിച്ചു. മീനച്ചില്‍ താലൂക്കില്‍ ആദ്യമായി നിര്‍മ്മിച്ച ഓപ്പറേഷന് തിയേറ്ററില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യവും തെരുവു നായ്ക്കളെ എബിസി പ്രോഗ്രാം നടത്തുന്നതിനുള്ള സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്. സമീപപ്രദേശ പഞ്ചായത്തുകള്‍ക്കും ഇതിന്റെ സേവനം ലഭ്യമാണ്. ചെയര്‍ പേഴ്സണ്‍ ലീനാസണ്ണി അദ്ധ്യക്ഷയായ സമ്മേളനത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, സീനിയര്‍ വെറ്റിനറി സര്ജന് ഡോ.നിര്‍മ്മലാ പ്രിയദര്ശന്, മുനിസിപ്പല്‍ സെക്രട്ടറി ബി. അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: