ന്യൂദല്‍ഹി: എന്‍ഐഎ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഖിലയുടെ അച്ഛന് അശോകന് സുപ്രീംകോടതിയെ സമീപിച്ചു. വിശദമായി അന്വേഷിച്ച് അന്തിമ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ എന്‍ഐഎയ്ക്കു നിര്‍ദ്ദേശം നല്‍കണമെന്നും അശോകന് ആവശ്യപ്പെട്ടു.
ജീവന് ഭീഷണിയുണ്ട്. തന്റെയും ഭാര്യയുടെയും മകളുടെയും സുരക്ഷ ഉറപ്പാക്കണം. ഷെഫീന്‍ ജഹാന്റെയും സംഘടനയുടെയും ഇതുമായി ബന്ധമുള്ളവരുടെയും ഭീഷണികളും വീടിനു ചുറ്റും ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതും തടയണം.
അഖിലയെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച് ഇടത്-ജിഹാദി സംഘടനകള്‍ വീടിന് മുന്നില്‍ സ്ഥിരമായി പ്രതിഷേധിക്കാനെന്ന പേരില്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിലാണ് അശോകന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: