വടകര: നരേന്ദ്ര മോദി സര്‍ക്കാരിന് മത ന്യൂനപക്ഷങ്ങളില്‍ നിന്നുള്ള പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നത് കോണ്‍ഗ്രസിനും, സിപി എമ്മിനും ആശങ്കയുണ്ടാക്കുകയാണെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് അബ്ദുല്‍ റഷീദ് അന്‍സാരി പറഞ്ഞു.
ന്യൂനപക്ഷ പീഡനത്തിന്റെ പേരില്‍ ഇടത് വലത് മുന്നണികള്‍ നടത്തിവരുന്ന ആരോപണങ്ങള്‍ ന്യൂനപക്ഷത്തെ ദേശീയധാരയില്‍ നിന്ന് മാറ്റി ഭീകരവാദികളാക്കുവാനേ ഉപകരിക്കൂ.ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങള്‍ക്കായ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാമൂഹ്യ ക്ഷേമ പദ്ധതികള്‍, യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് ഏറെ ജനക്ഷേമകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: