ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനു പിന്നിലും, മണ്ഡലം വൈസ് പ്രസിഡണ്ടുള്‍പ്പെടെ കോണ്ള്സില് നിന്ന് രാജിവച്ചതിനു പിന്നിലും പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസിലെ അധികാര മോഹികളും അഴിമതിക്കാരുമായ ചില നേതാക്കളാണെന്ന് ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായ തോമസ് കുഴിമറ്റം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലയോര മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി തുടങ്ങിയ തിരുമേനി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊക്കെസറ്റിയിലെ അഴിമതി മൂലം സ്ഥാപനം അടച്ചുപൂട്ടിയിട്ടും ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ നേതാക്കളെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ പരാതി നല്കിയ തന്നെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ അവഗണിക്കപ്പെടുകയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചെറുപുഴ പഞ്ചായത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തു നിന്നു മാറിനില്‍ക്കണമെന്ന് പറഞ്ഞ കെപിസിസി മെമ്പര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജോയിസ് പുത്തന്‍ പുരയുടെ കാല് പിടിച്ചിട്ടാണ് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമുള്ള പഞ്ചായത്തില്‍ രണ്ട് വര്‍ഷത്തേയ്ക്ക് വൈസ്പ്രസിഡണ്ടായത് എന്നാല്‍ രണ്ട് വര്‍ഷമാകാറായപ്പോള്‍ അധികാരമൊഴിയാന്‍ മടികാണിച്ച നാടകമാണ് ചെറുപുഴയില്‍ നടന്നത് കേരളാ കോണ്‍ഗ്രസ് നേതാക്കളെ തെറി വിളിച്ചതാണ് ഭരണം നഷ്ടമാകാന്‍ കാരണം. ചില നേതാക്കള്‍ക്ക് അധികാര മോഹത്താല്‍ സമനില തെറ്റിയ അവസ്ഥയാണെന്നും അഴിമതിസംരക്ഷകരായ ഇവരുടെ നിലപാടാണ് ചെറുപുഴയിലും, പുളിങ്ങോത്തും, തിരുമേനിയിലും കോണ്‍ഗ്രസില്‍ നിന്നും ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുന്നതെന്നും മലയോര മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയായ തോമസ് പറഞ്ഞു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഫെബ്രുവരി 6 മുതല്‍ 9 വരെ പെരുങ്കളിയാട്ടം നടക്കും. ഇതിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി ഓഫീസ് ഇന്ന് പകല്‍ 2 മണിക്ക് പികരുണാകരന് എംപി ഉദ്ഘാടനം ചെയ്യും. ഇ.കെ.പൊതുവാള് അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്മാന് അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയാകും. എ.കെ.ഉണ്ണികൃഷ്ണന്, പോത്തേരകൃഷ്ണന്‍, രാജീവന് വടക്കേടത്ത്, പി.യു.രാജന്, വി.ബാലന്, ടി.വി.രജിത എന്നിവര്‍ സംസാരിക്കും. വി.നാരായണന് സ്വാഗതവും കെ.വി.ഗോപാലന് നന്ദിയും പറയും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: