ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ പദ്ധതി ; കേളകത്ത് റജിസ്‌ട്രേഷന്‍ ക്യാമ്പ് ചൊവ്വാഴ്ച 

Sunday 8 October 2017 12:57 am IST

  കേളകം: കേന്ദ്ര ഗ്രാമവികസന മന്ത്രലയം കുടുംബശ്രീ മുഖേന നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്‍ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി റജിസ്‌ട്രേഷന്‍ ക്യാമ്പ് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് കേളകം പഞ്ചായത്ത് ഹാളില്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്കു സൗജന്യപരിശീലനത്തോടൊപ്പം താമസം, ഭക്ഷണം ,യൂണിഫോം, മറ്റു പഠനസാമഗ്രികള്‍ എന്നിവ സൗജന്യമായി ലഭിക്കും. എസ്‌സി എസ്ടി, ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ വേതനനിരക്കില്‍ ജോലിയും ലഭിക്കും. ബിപിഎല്‍, കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പു പദ്ധതി കുടുംബാംഗം എന്നിവയിലുള്‍പ്പെട്ട 18 നും 35 നും മദ്ധ്യേ പ്രായമുള്ള യുവതി യുവാക്കള്‍ക്കാണ് അവസരം ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഐടിഇഎസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അണെബിള്‍ഡ് സര്‍വിസ്, ബിപി ഒ, റീറ്റെയ്ല്‍ മാനേജ്മന്റ് എന്നി കോഴ്‌സുകളില്‍ പ്ലസ് ടു യോഗ്യതയും ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് എന്നിവയിലേക്ക് എസ്എസ്എല്‍സി യോഗ്യതയുമുള്ളവക്ക് രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ അപേക്ഷിക്കാം. ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാംകണ്ണൂര്‍: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ടെക്‌സ്റ്റൈയില്‍/ഗാര്‍മെന്റ് മേഖലയില്‍ പുതിയ സംരംഭകരെ വാര്‍ത്തെടുക്കുന്നതിനും പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും ടെക്‌നോളജി മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. അഭ്യസ്തവിദ്യരും തൊഴില്‍രഹിതരുമായ 45 വയസ്സിനു താഴെയുളള യുവതീ യുവാക്കള്‍ക്കാണ് പരിശീലനം. മാനേജ്‌മെന്റ്/ടെക്‌നിക്കല്‍ വൈദഗ്ധ്യത്തിനു വേണ്ടി 25 പേര്‍ക്ക് 20 ദിവസത്തെ പരിശീലനം നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കൂടിക്കാഴ്ച 11 ന് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടത്തും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ ജനന തീയതി തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത, ഐഡി കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രവിലെ 11 മണിക്ക് ഹാജരാകണം. ഫോണ്‍: 0497 2707522, 2700928, 9633154556.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.