പയ്യാവൂര്‍: പൊന്നും പറമ്പിലെ പഞ്ചായത്ത് മൈതാനം പഞ്ചായത്ത് തലത്തില്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റമാച്ച്, വോളിബോള്‍, ഫുഡ്ബോള്‍, കബഡി തുടങ്ങിയ മല്‍സരങ്ങള്‍ നടത്താന്‍ ഉതകുന്ന തരത്തില്‍ കളിസ്ഥലം നവീകരിക്കണമെന്നും ചുറ്റും ഹൈടെക് ലൈറ്റ് സ്ഥാപിച്ച് ശൗചാലയം, കുടിവെള്ള ലഭ്യത, കാണികള്‍ക്ക് ഇരിക്കാനുള്ള പവലിന് എന്നീ സൗകര്യങ്ങളോടുകൂടിയ ഹൈട്ടക് സംവിധാനം ഏര്‍പ്പെടുത്തണമെന്നും പൊന്നുംപറമ്പ് പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം യോഗം ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. എം.സി.നാരായണന്, കെ.കെ.തമ്പാന്, ചാക്കോ മുല്ലപ്പള്ളി, വി.വി.രാജീവ്, എം.വിജിത്ത്, കെ.ദാസന് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.വി.രാജീവ് (പ്രസിഡന്റ്), കെ.ദാസന്, വി.എസ്.സന്തോഷ് (വൈസ് പ്രസിഡന്റുമാര്‍), എം.സി.നാരായണന് (സെക്രട്ടറി), എം.വിജിത്ത്, വൈശാഖ് (ജോയന്റ് സെക്രട്ടറിമാര്‍), കെ.കെ.തമ്പാന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: