ദാര്‍ശനിക സമ്മേളനം ഇന്ന്

Sunday 8 October 2017 1:04 am IST

കണ്ണൂര്‍: ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാ ദാര്‍ശനിക സമ്മേളനം ഇന്ന് കണ്ണൂരില്‍ നടക്കും. ടൗണ്‍സ്‌ക്വയറില്‍ വൈകിട്ട് 3ന് നടക്കുന്ന സമ്മേളനം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും.രാവിലെ 9ന് കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രത്തിലെ ചൈതന്യ സ്വാമി ഹാളില്‍ പ്രാര്‍ഥനായോഗവും പഠനകഌസും നടക്കും. ഗുരുദേവ കൃതികളുടെ പാരായണം വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് സ്വാമി സച്ചിദാനന്ദ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് കഌസെടുക്കും. വൈകിട്ട് നടക്കുന്ന കനകജൂബിലി സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍ അദ്ധ്യക്ഷത വഹിക്കും. സച്ചിദാനന്ദ സ്വാമികള്‍ കനക ജൂബിലി സന്ദേശം നടത്തും. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് കണ്ട്യന്‍ ഗോപി, ഭക്തിസംവര്‍ധിനി യോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, ഗുരുധര്‍മ്മ പ്രചരണസഭ പ്രസിഡന്റ് മോഹനന്‍ പൊന്നമ്പത്ത്, ഗുരുധര്‍മ്മ പ്രചരണസഭ വനിതാവേദി പ്രസിഡന്റ് സോഫി വാസുദേവന്‍, യോഗം വനിതാ സംഘം കോഡിനേറ്റര്‍ ശാന്ത സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. എസ് എന്‍ഡിപി നേതാക്കളായ കെ.കെ.ധനേന്ദ്രന്‍, പി.സി.രഘുറാം, സി.ഗോപാലന്‍, കെ.ശശിധരന്‍, കെ.ശശീന്ദ്രന്‍, കെ.ടി.ശ്രീധരന്‍, പാട്യം സത്യന്‍, കെ.വി.അജി, പി.എന്‍.ബാബു, ശ്രീധരന്‍ കാരാട്ട്, പി.പി.ജയകുമാര്‍, പി.ആര്‍.ഭരതന്‍, എം.കെ.വിനോദ്, എം.ബാലന്‍, സി.വി.രാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.