കണ്ണൂര്‍: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച -മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം-സംസ്ഥാനതല എക്സിബിഷന് കളക്ടറേറ്റില്‍ തുടക്കമായി. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി ലത എക്സിബിഷന് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് മാലിന്യം എന്ന വിപത്തിനെതിരെ കൂട്ടായ്മയിലൂടെ നേരിടണമെന്ന് മേയര്‍ പറഞ്ഞു. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് സ്ഥാപിക്കുന്നതിലൂടെ പ്ലാസ്റ്റിക് വൃത്തിയാക്കി സംസ്കരിക്കാന്‍ കഴിയും. എന്നാല്‍, പ്ലാസ്റ്റിക് മാലിന്യ സംസ്കരണ യൂനിറ്റ് സ്ഥാപിക്കുമ്പോള്‍ ജനങ്ങള്‍ അന്ധമായി എതിര്‍ക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മികച്ച മാലിന്യസംസ്ക്കരണ സംവിധാനങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്ന ഓപണ്‍ ഫോറം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സ്വാപ് മേള ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലയിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംസ്കരണ അനുഭവങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജെയിംസും പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പദ്ധതി -തെളിമ-യെക്കുറിച്ച് പ്രസിഡന്റ് സി.സത്യപാലനും വിശദീകരിച്ചു. മട്ടന്നൂര്‍ നഗരസഭ, കതിരൂര്‍ ഗ്രാമപഞ്ചായത്ത്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് എന്നിവയുടെ മാലിന്യ സംസ്കരണ മാതൃകകളും അവതരിപ്പിച്ചു. ജില്ലയിലെ മാലിന്യസംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച എക്സിബിഷനില്‍ തലശ്ശേരി നഗരസഭയില്‍ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് മെഷീന്, ഹൈഡ്രോളിക് ബെയില്‍ പ്രസ് എന്നിവ ശ്രദ്ധേയമായി. ശുചിത്വമിഷന്, റെയ്ഡ്കോ തുടങ്ങിയ വിവിധ ഏജന്‍സികളുടെ വര്‍ക്കിങ്ങ് മോഡലുകളും ഇരിണാവ് വീവേഴ്സ്, മയ്യില്‍ അപ്പാരല്‍, തളിപ്പറമ്പ് അപ്പാരല്‍, കൊട്ടിയൂര്‍ നിറവ്, ഏഴോം അപ്പാരല്‍, ഉഷസ് ടെയ്ലറിംഗ് എളയാവൂര് എന്നിവയുടെ തുണി സഞ്ചി സ്റ്റാളുകള്‍, അഴീക്കോട് കൃഷിഭവന്റെ ട്രൈക്കോഡര്‍മ മിത്രകുമിള്‍ സ്റ്റാള്‍ എന്നിവയും ഉണ്ടായിരുന്നു.ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.സത്യപാലന്, കോര്പറേഷന് കൗണ്‍സിലര്‍ ലിഷ ദീപക്, ക്ലീന്‍ കേരള കമ്പനി എം.ഡി കബീര്‍ ബി. ഹാറൂണ്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ബാലന് മാസ്റ്റര്‍, എഡിഎം ഇ.മുഹമ്മദ് യൂസുഫ്, ശുചിത്വ മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ ടി.ജി.അഭിജിത്ത്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓഡിനേറ്റര്‍ ഡോ.എം.സുര്‍ജിത്ത്, ഹരിത കേരളം മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ.സോമശേഖരന്‍, ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്, എക്സിബിഷന് കോ-ഓഡിനേറ്റര്‍ സി.കെ.ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന് സ്വാഗതവും അസിസ്റ്റന്റ് എഡിറ്റര്‍ സി.പി.അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വ മിഷന്, റെയ്ഡ്കോ, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച എക്സിബിഷനും സ്വാപ് മേളയും ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: