ദമാസ്കസ്: സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്കു നേരെയും കനത്ത ആക്രണം. റഷ്യയുടെ പിന്തുണയോടെയാണ് സിറിയന്‍ സൈന്യം ഇവര്‍ക്കെതിരേ മുന്നേറ്റം നടത്തുന്നത്. ദേര്‍ അസ്സൂര്‍ പ്രവിശ്യയിലുണ്ടായ ശക്തമായ വ്യോമാക്രമണത്തില്‍ 120 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദേര്‍ അസ്സൂര്‍ പ്രവിശ്യയിലെ അല്‍ മദായീന്‍ പ്രദേശത്തെ ഐ.എസ് സൈനിക പോസ്റ്റിനു നേരെയാണ് ആക്രണം നടന്നത്. ഇവിടെ 80 പേര് കൊല്ലപ്പെട്ടു. സമീപ പ്രദേശമായ അല്‍ ബുകാമല്‍ അതിര്‍ത്തിക്കടുത്ത് നടത്തിയ ആക്രമണത്തിലാണ് 40 ഐ.എസ്സുകാര്‍ കൊല്ലപ്പെട്ടത്.
ഇതുകൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നിരവധി ഐ.എസ് അനുഭാവികളും ആക്രണത്തില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: