ന്യൂദല്‍ഹി: ഏത് സുരക്ഷാ വെല്ലുവിളികള്‍ നേരിടാനും ഇന്ത്യന്‍ േവ്യാമസേന പൂര്‍ണ്ണസജ്ജമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ. ചുരുങ്ങിയ സമയത്തിനുള്ളില്‍ യുദ്ധസജ്ജമാകാന്‍ വ്യോമസേനയ്ക്കാവുമെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് സേനാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരസേനയും നാവികസേനയുമായി ഒത്തൊരുമിച്ച് രാജ്യത്തിനായി പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ എല്ലാ വ്യോമസേനാ തവളങ്ങളും ഏതു വിധത്തിലുള്ള സുരക്ഷാ ഭീഷണിയും നേരിടാന്‍ പര്യാപ്തമായി.
കഴിഞ്ഞ വര്‍ഷമുണ്ടായ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇക്കാര്യത്തിന് ഏറെ പ്രാമുഖ്യം നല്‍കിയെന്നും ധനോവ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: